കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി; പാളത്തിലൂടെയുള്ള ആദ്യ ഓട്ടം മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആദ്യമായി പാളത്തില്‍ കയറ്റി പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി അപ്പോളോ ടയേഴ്‌സ് കവല വരെയാണ് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. ദേശീയ പാതയ്ക്കു മുകളിലെ ട്രാക്കില്‍ രണ്ടു കിലോമീറ്റര്‍ ദൂരമായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രയല്‍ റണ്‍ വിജയമായിരുന്നെന്ന് ഡിഎംആര്‍സി അറിയിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ അല്‍പം വൈകിയാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. 4 മണിക്ക് ആരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, 2 മണിക്കൂര്‍ വൈകി 6 മണിയോടു കൂടിയാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. നിരവധിയാളുകള്‍ പരീക്ഷണ ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മുട്ടം യാര്‍ഡിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News