ലോകത്തെ എറ്റവും ധനികനായ മലയാളി എംഎ യൂസഫലി; ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാമത്; ലോകത്തെ ശതകോടീശ്വരന്‍മാരില്‍ പത്തു മലയാളികള്‍

ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു ഗ്രൂപ്പ്‌ചെയര്‍മാന്‍ യൂസഫലി ലോകത്തെ ഏറ്റവും ധനികനായ മലയാളിക്കുള്ള അംഗീകാരം നേടിയത്. ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാം സ്ഥാനത്താണ് യൂസഫലി.

അറുനൂറു കോടി യു എസ് ഡോളറാണ് യൂസഫലിയുടെ ആസ്തി. ലോകത്താകമാനമുള്ള ധനികരുടെ പട്ടികയില്‍ 228-ാം സ്ഥാനമാണ് യൂസഫലിക്കുള്ളത്. 220 കോടിയുടെ ആസ്തിയുമായി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് രണ്ടാമത്തെ ധനികനായ മലയാളി.

150 കോടി ഡോളറിന്റെ ആസ്തിയുള്ള സണ്ണി വര്‍ക്കിയും ക്രിസ് ഗോപാലകൃഷ്ണനുമാണു മറ്റു പ്രധാന ഇടങ്ങളില്‍. ടി എസ് കല്യാണ രാമന്‍ (140 കോടി ഡോളര്‍), പി എന്‍സി മേനോന്‍ (120 കോടി ഡോളര്‍), ജോയ് ആലൂക്കാ (110 കോടി ഡോളര്‍), എസ് ഡി ഷിബുലാല്‍ (100 കോടി ഡോളര്‍), ജോര്‍ജ് മുത്തൂറ്റും കുടുംബവും (100 കോടി ഡോളര്‍), ഡോ. ആസാദ് മൂപ്പന്‍ (100കോടി ഡോളര്‍) എന്നിവരാണ് മറ്റു മലയാളികള്‍.

റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഏറ്റവും ധനികന്‍. 2600 കോടിയാണ് മുകേഷിന്റെ ആസ്തി. ഇന്ത്യക്കാരുടെ പട്ടികയില്‍ ഇരുപത്തിനാലാമതാണ് മുകേഷിന്റെ സ്ഥാനം. ലോകത്താകമാനമുള്ള പട്ടികയില്‍ ബില്‍ഗേറ്റ്‌സ് തന്നെയാണ് ഒന്നാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News