അഴിഞ്ഞാട്ടക്കാരിയെന്നു വിളിച്ച മാധ്യമങ്ങളെ കുടുക്കാന്‍ മൈഥിലി; അനാവശ്യ വാര്‍ത്തകള്‍ യുവ പ്രതിഭകളെ തകര്‍ക്കുമെന്നും നടി

ബംഗളുരു: സിനിമാനടികളെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിലയ്ക്കു നിര്‍ത്തണമെന്നു നടി മൈഥിലി. തന്നെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടി പൊലീസില്‍ പരാതിയും നല്‍കി. മൈഥലി അടക്കമുള്ള യുവതാരങ്ങള്‍ മയക്കുമരുന്നിന് പിന്നാലെയാണെന്നു വാര്‍ത്ത പടച്ചുവിട്ട മാധ്യമങ്ങള്‍ക്കെതിരേയാണ് നടി പൊലീസിനെ സമീപിച്ചത്.

നിശാപാര്‍ട്ടികളില്‍ അഴിഞ്ഞാടുന്നവരും പുരുഷന്‍മാരെ ലൈംഗികമായി പങ്കുവയ്ക്കുന്നവരുമാണ് യുവനടിമാര്‍ എന്നു കഴിഞ്ഞദിവസം ഒരു ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയിരുന്നു. മൈഥിലിയെ പേരെടുത്തു പരാമര്‍ശിച്ചു ചില പോര്‍ട്ടലുകള്‍ അധിക്ഷേപിച്ചിരുന്നു. മൈഥിലിയുടെയും കൂട്ടുകാരുടെയും അഴിഞ്ഞാട്ടങ്ങള്‍ തടയാന്‍ ആരുമില്ലെന്നു പറഞ്ഞ പോര്‍ട്ടല്‍ നടിയെ പീറപ്പെണ്ണ് എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഗോസിപ്പുകള്‍ക്കെതിരേ പ്രതികരിക്കേണ്ട എന്നതാണ് മൈഥിലിയുടെ നിലപാട്. എന്നാല്‍ ഇത്തരത്തില്‍ വ്യക്തിത്വഹത്യ നടത്തുന്നവര്‍ ആരായാലും നോക്കിയിരിക്കില്ലെന്നു മൈഥലി പറയുന്നു. ഇത്തരത്തിലെ വാര്‍ത്തകള്‍ പെരുകുന്നത് സിനിമാരംഗത്തേക്കു വരുന്ന യുവപ്രതിഭകളെക്കുറിച്ചു ജനങ്ങളില്‍ മോശം അഭിപ്രായം ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഉപകരിക്കൂവെന്നും നടി പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here