ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ ഇനി വീഡിയോ ലൈവ് ആയി നല്‍കാം; സംവിധാനം അടുത്തയാഴ്ച മുതല്‍

ദില്ലി: ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ വീഡിയോ ലൈവ് ആയി നല്‍കാനുള്ള അവസരം വരുന്നു. അടുത്തയാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ അവസരം ലഭിക്കും. ഇത്തരത്തില്‍ ലൈവ് ആയി സ്ട്രീം ചെയ്യുന്ന വീഡിയോകള്‍ ഡിജിറ്റല്‍ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഫേസ്ബുക്ക് ടൈംലൈനിന്റെ ബ്രോഡ്കാസ്റ്ററില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും. അതായത് ഒരു പോസ്റ്റഡ് വീഡിയോ പോലെ തന്നെ. അടുത്തയാഴ്ച മുതല്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ സ്ട്രീമിംഗ് സൗകര്യം ഉണ്ടായിരിരിക്കും. ആപ്പിള്‍ ഫോണുകളില്‍ ഈ സൗകര്യം കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തിലുണ്ട്.

തുടക്കത്തില്‍ യുഎസിലാണ് ലൈവ് വീഡിയോ സ്ട്രീമിംഗ് ആരംഭിക്കുന്നത്. വൈകാതെ മറ്റു രാജ്യങ്ങളിലും സൗകര്യം ആരംഭിക്കും. ലൈവ് വീഡിയോകള്‍ ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ കാണാന്‍ സാധിക്കും. ഫ്രണ്ട്‌സിനും പബ്ലിക് ഫിഗേഴ്‌സിനും നോട്ടിഫിക്കേഷന്‍ നല്‍കാനും സാധിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ന്യൂസ് ഫീഡില്‍ മുകളില്‍ കാണുന്ന വാട്‌സ് ഓണ്‍ യുവര്‍ മൈന്‍ഡ് ടാപ് ചെയ്ത് ലൈവ് വീഡിയോ ഐകണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഒരു ചെറുവിവരണം വീഡിയോ സംബന്ധിച്ച് നല്‍കുകയുമാകാം.

വീഡിയോ ലൈവ് ആയി സ്ട്രീമിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ എത്ര പേര്‍ വീഡിയോ കണ്ടെന്നും നമുക്ക് അറിയാം. ബ്രോഡ്കാസ്റ്റിംഗ് അവസാനിക്കുന്നതോടെ വീഡിയോ നിങ്ങളുടെ ടൈംലൈനില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും. ഇത് പിന്നീട് വേണമെങ്കില്‍ ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് കാണാന്‍ വേണ്ടി സൂക്ഷിക്കുകയോ ചെയ്യാം. മറ്റു സുഹൃത്തുക്കളുടെ ന്യൂസ് ഫീഡില്‍ നിന്ന് വീഡിയോ കണ്ടെത്തുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News