സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപി നേരിട്ടെത്തി യെച്ചുരിയുടെ മൊഴി രേഖപ്പെടുത്തി.

ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സംഘപരിവാറിനെതിരേ പ്രസ്താവന നടത്തുകയും ചെയ്ത സാഹചര്യത്തിലാണു യെച്ചുരിക്കു വധഭീഷണിയുണ്ടായത്. ഈ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പിന്മാറണമെന്നായിരുന്നു ഭീഷണിപ്പെടുത്തിയവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News