മസാചുസെറ്റ്‌സ്: സ്‌കൂളിലെ ടോയ്‌ലറ്റില്‍ കണക്ക് അധ്യാപികയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കുത്തിക്കൊന്ന വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. മൂന്നുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. അന്ന് 14 വയസ്സുണ്ടായിരുന്ന പ്രതിക്ക് ഇന്ന് 17 വയസ്സുണ്ട്. ഫിലിപ് ചിസം എന്ന വിദ്യാര്‍ത്ഥിയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മസാചുസെറ്റ്‌സ് സ്‌കൂളിലെ അധ്യാപികയായിരുന്ന കോളിന്‍ റൂസറിനെ ടോയ്‌ലെറ്റിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു ചവറ്റുകുട്ടയിലാക്കി വലിച്ചു കൊണ്ടുപോയ ശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ കുഴിച്ചു മൂടുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് ചിസം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും ചിസം ജയിലില്‍ കഴിയേണ്ടി വരും. 16 തവണ എങ്കിലും ചിസം കോളിനെ കുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മസാചുസെറ്റ്‌സിലെ ഡാന്‍വെര്‍സ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ചെകുത്താന്‍ എന്നാണ് കോളിന്റെ പിതാവ് ചിസമിനെ വിശേഷിപ്പിച്ചത്. നല്‍കിയ ശിക്ഷ കുറഞ്ഞു പോയെന്നും അധ്യാപികയുടെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.
സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ചിസം ക്ലാസ്‌റൂമില്‍ നിന്ന് ഇറങ്ങുന്നതും ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് സിസിടിവിയില്‍ കാണാം. ചിസം പിന്നീട് ടോയ്‌ലറ്റിലേക്ക് പോയി. ഇവിടെ വച്ചാണ് അധ്യാപികയെ ബലാല്‍സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. പിന്നീട് കോറിഡോറിലൂടെ മൃതദേഹം വലിച്ചു കൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞു. ശേഷം രക്തം പുരണ്ട തന്റെ അടിവസ്ത്രവുമായി അയാള്‍ മടങ്ങി വരുന്നതും കാണാമായിരുന്നു. വിദ്യാര്‍ത്ഥിക്ക് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ചിസമിന്റെ അഭിഭാഷകര്‍ വാദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here