നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി. എഴുത്തുകാര്‍ അടക്കമുള്ളവരെ ഷൗക്കത്ത് അപമാനിച്ചു. എഴുത്തുകാര്‍ ഷൗക്കത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് കാവ്യസംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ കവികളായ അന്‍വര്‍ അലി, പി രാമന്‍, ഒ പി സുരേഷ് എന്നിവരും സംഗീതജ്ഞനനായ ജോണ്‍ പി വര്‍ക്കി, ഡ്രമ്മറായ ജോഫി എന്നിവരാണ് അപമാനിക്കപ്പെട്ടത്.

ലീവ്‌സ് ഒഫ് ഗ്രാസ് എന്ന സംഘത്തോടൊപ്പം ഈമാസം 18ന് നിലമ്പൂരിലെത്തിയതായിരുന്നു ഇവര്‍. പ്രശസ്ത കവി വാള്‍ട്ട് വിട്മാന്റെ ‘ലീവ്‌സ് ഓഫ് ഗ്രാസ്’ എന്ന കൃതിയുടെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള കാവ്യസംഗീത അവതരണത്തിനെത്തിയതായിരുന്നു ഇവര്‍. ആര്യാടന്‍ ഷൗക്കത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയുടെ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുകയും സിനിമ തുടങ്ങാറായെന്ന് പറഞ്ഞ് ചില ഖദര്‍ ധാരികള്‍ പരിപാടി നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച് പറഞ്ഞുവിടുകയായിരുന്നെന്നും ഇവര്‍ ആരോപിച്ചു. സംഘത്തെ ചിലര്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

കേരളത്തിലെ ഉള്‍നാടുകളില്‍ ഇത്തരം പ്രാദേശിക ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്നതിനോടുള്ള പ്രത്യേക താല്‍പര്യം കൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എഴുത്തുകാരനായ അന്‍വര്‍ അലി പറഞ്ഞു. അതൊരു പരീക്ഷണാത്മക ഷോയായിരുന്നു. എന്നാല്‍, പ്രാദേശിക നേതാക്കള്‍ ഗുണ്ടകളെ പോലെ പെരുമാറി. സംഭവം നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ഒരു സ്റ്റാഫ് പോലും അവിടെ ഉണ്ടായിരുന്നില്ലെന്നത് ഗൗരവതരമാണ്. വ്യക്തിപരമായി ഇതുതന്നെ വിഷമിപ്പിച്ചു. സാംസ്‌കാരിക പരമായ വിവരമില്ലായ്മയാണ് ഇതെന്നും അന്‍വര്‍ അലി പ്രതികരിച്ചു.

സംഭവത്തെ അപലപിച്ച് ചലച്ചിത്ര പ്രവര്‍ത്തകനായ മുസ്തഫ ദേശത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

സർക്കാർ സ്ഥാപനമായ കേരളചലച്ചിത്രഅക്കാദമിയുടെ വേദിയിൽ കേരളത്തിലെ ആദരണീയരായ കവികളും സംഗീതജ്ഞരും ഏതാനും പ്രാദേശിക രാഷ്ട്രീയ…

Posted by Mustaf Desam on Thursday, February 25, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News