മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം കോട്ടയം കാണക്കാരിയില്‍; സീറ്റ് ബെല്‍റ്റ് ധരിച്ചത് കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരുക്കേറ്റു. കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ അശോകന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ 2.30ന് ഏറ്റുമാനൂരിന് സമീപം കാണക്കാരിയില്‍ വച്ചാണ് സംഭവം. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍നിന്ന് ഓടയിലേക്ക് തെന്നിമാറി മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

കാറിന്റെ സൈഡ് ചില്ല് തകര്‍ന്ന് തെറിച്ചു വീണാണ് അശോകന്റെ കൈയ്ക്ക് പരുക്കേറ്റത്. അങ്കമാലിയില്‍ നിന്ന് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു ഉമ്മന്‍ചാണ്ടിയും സംഘവും. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര എസ്‌കോര്‍ട്ട് വാഹനത്തിലാക്കി. ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സീറ്റ് ബെല്‍റ്റ് ധരിച്ചത് കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News