മോദിയുടെ ‘സത്യവേ ജയതേ’ ട്വീറ്റിന് രാഹുലിന്റെ മറുപടി; ‘രോഹിത് വെമുലയുടെ അമ്മയുടെ മറുപടി മോദിജി കേള്‍ക്കണം’

ദില്ലി: നരേന്ദ്ര മോദിയുടെ ‘സത്യവേ ജയതേ’ ട്വീറ്റിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി ട്വീറ്റ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു.

രോഹിത്തിന്റെ മരണം സംബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് സത്യവേ ജയതേ എന്ന പേരില്‍ മോദി ട്വീറ്റ് ചെയ്തത്. ‘സത്യവേ ജയതേ, രോഹിത് വെമുലയുടെ അമ്മയുടെ മറുപടി മോദിജി കേള്‍ക്കണം’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം അവര്‍ സംസാരിക്കുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനിയുടെ പ്രസംഗത്തെ ചോദ്യം ചെയ്ത രോഹിതിന്റെ മാതാവ്, ‘പീഡനങ്ങളാല്‍ എന്റെ മകന്‍ മരിച്ചു. നീതി ലഭ്യമാക്കാന്‍ എത്ര പേര്‍ ഇനിയും മരിക്കേണ്ടി വരുമെന്നാ’യിരുന്നു ചോദിച്ചത്.

ലോക്‌സഭയിലും രാജ്യസഭയിലും സ്മൃതി ഇറാനിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ദിവസം തന്നെയാണ് രാഹുലിന്റെ ട്വീറ്റും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News