രാജേഷ് പിള്ള ഇനി ഓര്‍മ്മ; രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയുടെ സംസ്‌കാരം രവിപുരത്തെ ശ്മശാനത്തില്‍ നടന്നു. 12 മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8.30 മുതല്‍ 11 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

2005ഓടെ ചലച്ചിത്രമേഖലയിലെത്തിയ രാജേഷ് പിള്ള ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ട്രാഫിക് ഹിന്ദി പതിപ്പും രാജേഷ് ആണ് സംവിധാനം ചെയ്തത്. കരള്‍രോഗത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു 42കാരനായ രാജേഷ് പിള്ളയുടെ അന്ത്യം. എറണാകുളം പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here