രോഹിത് വെമുലയുടെ മാതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി; നീതിക്ക് വേണ്ടി ഇടതുപക്ഷ പ്രതിഷേധം തുടരുമെന്ന് യെച്ചൂരി

ദില്ലി: രോഹിത് വെമുലയുടെ മാതാവ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി. സ്മൃതി ഇറാനിയും കേന്ദ്രസര്‍ക്കാരും നീതി നിഷേധിച്ചെന്ന് രോഹിത്തിന്റെ മാതാവ് പറഞ്ഞു. രോഹിത്തിന്റെ കുടുംബത്തിന്റെ നീതിക്ക് വേണ്ടി ഇടതുപക്ഷ പ്രതിഷേധം തുടരുമെന്ന് യെച്ചൂരി കൂടിക്കാഴ്ച്ചയക്ക് ശേഷം വ്യക്തമാക്കി.

രോഹിത് വെമുല ദളിതനല്ലെന്ന റിപ്പോര്‍ട്ട് ഹൈദരാബാദ് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ ദളിത വിഭാഗക്കാരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ അറിയിച്ചത്. കേന്ദ്രസര്‍ക്കാരും പൊലീസും ചേര്‍ന്ന് നീതി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിത്തിന്റെ മാതാവ് സീതാറാം യ്യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. 11 അംഗ അന്വേഷണ സംഘത്തില്‍ ഒരു ദളിത് വിഭാഗക്കാരന്‍ പോലും ഇല്ല. ഏഴു മാസമായി തന്റെ മകന് അര്‍ഹമായ സകോളാര്‍ഷിപ്പുകള്‍ തടഞ്ഞുവച്ചു. ദളിത വിഭാഗക്കാരന്‍ തന്നെയെന്ന സര്‍ട്ടിഫിക്കറ്റ് മറച്ചുവച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പാര്‍ലെമന്റെില്‍ നുണപ്രചാരണമാണ് സ്മൃതി ഇറാനി നടത്തിയതെന്നും രോഹിത്തിന്റെ മാതാവ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നില്ല. രോഹിത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് യെച്ചൂരി വ്യക്തമാക്കി.

മനുഷത്വപരവും നിയമപരവുമായ പോരാട്ടം തുടരും. പാര്‍ലമെന്റിനെ തെറ്റിധരിപ്പിച്ച സ്മൃതി ഇറാനിക്കെതിരെ അവകാശ ലംഘത്തിന് സിപിഐഎം നോട്ടീസ് നല്‍കിയെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജനതാദള്‍ നേതാവ് കെസി ത്യാഗിയുമായും രോഹിത്തിന്റെ കുടുംബം കൂടിക്കാഴ്ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel