അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ ചൊല്ലി ട്വിറ്ററില്‍ നടന്‍മാരുടെ വാക്ക്‌പോര്; കമാല്‍ ഖാന് മറുപടി നല്‍കി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; വിവാദ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

ബോളിവുഡ് താരം അലിയ ഭട്ടിന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ നടന്‍ വിവാദത്തില്‍. ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിക്കുന്നത് പതിവാക്കിയ കമാല്‍ ആര്‍ ഖാന്‍ ആണ് അലിയക്കെതിരെയും മോശം പരാമര്‍ശം നടത്തിയത്.

പ്രമുഖ ഫാഷന്‍ മാഗസിനായ വോഗിന്റെ പുതിയ പതിപ്പില്‍ കവര്‍ ചിത്രമായെത്തുന്നത് അലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്. ബീച്ച് വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയ താരങ്ങളെ കുറിച്ചായിരുന്നു കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ്. ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അലിയയുടെ ബിക്കിനി ഗെറ്റപ്പിനെ കുറിച്ചായിരുന്നു കമാല്‍ ഖാന്റെ ട്വീറ്റ്.

fullcover-inline

‘പാന്റിയില്‍ അലിയയെ കാണാന്‍ കൊച്ചു കുട്ടികളെ പോലെയാണ്. എങ്കിലും ആളുകള്‍ അവളെ അത് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു’ എന്നായിരുന്നു കമാല്‍ ഖാന്റെ ട്വീറ്റ്.

സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ കമാല്‍ ട്വീറ്റ് പിന്‍വലിച്ചു. കമാലിന്റെ ട്വീറ്റിനെതിരെ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രംഗത്ത് വന്നിട്ടുണ്ട്.

ഫോട്ടോ ഷൂട്ട് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News