മദ്യപാനവും പുകവലിയുമില്ല; രാജേഷ് പിള്ളയെ ‘കൊന്നത്’ പെപ്‌സി; രാജേഷ് ദിവസം 30 കുപ്പി പെപ്‌സി വരെ കുടിക്കുമായിരുന്നെന്ന് സുഹൃത്ത്; ജങ്ക് ഫുഡ് ആരാധകര്‍ക്കൊരു മുന്നറിയിപ്പ്

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത രാജേഷ് പിള്ളയുടെ അകാല വിയോഗത്തിന് കാരണം കരള്‍ രോഗമായിരുന്നു എന്നത് ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അതിനിടെയാണ് ശീതള പാനീയമായ പെപ്‌സിയുടെ അമിത ഉപയോഗമാണ് രാജേഷിനെ കരള്‍രോഗത്തിന് അടിമയാക്കിയത് എന്ന വിശദീകരണവുമായി സുബ്രഹ്മണ്യന്‍ സുകുമാരന്‍ എന്ന സുഹൃത്ത് ഫേസ്ബുക്ക് വഴി രംഗത്തെത്തി.

രാജേഷ് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയ സമയത്ത് രോഗിയാവാന്‍ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്റഗി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത് കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു. പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.‘ – സുബ്രഹ്മണ്യന്‍ പറയുന്നു.

സുബ്രഹ്മണ്യന്റെ വാക്കുകളിലൂടെ

രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവ…

Posted by Subramanian Sukumaran on Saturday, February 27, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here