നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് അഞ്ചിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പ് വിഷുവിന് ശേഷം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കാന്‍ സാധ്യത. വിഷുവിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. ഒറ്റഘട്ടമായിട്ടായിരിക്കും 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക.

കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഒരേസമയം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. മെയ് 31നാണ് പതിമൂന്നാം നിയമസഭയുടെ കാലവധി അവസാനിക്കുക. പതിനാലാം നിയമസഭയുടെ മുഖ്യമന്ത്രി മെയ് 17ന് ചുമതലയേല്‍ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here