കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികളും ആറു സ്ത്രീകളും

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഏഴു കുട്ടികളും ആറും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വത്തുതര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. സംഭവം ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹസന്‍ അന്‍വര്‍ എന്ന 35കാരനാണ് അടുത്തബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

മയക്കി കിടത്തിയ ശേഷം കഴുത്തറുത്താണ് ഇയാള്‍ 14 പേരെയും കൊന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിന്റെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News