നോക്കിയ, ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇനി വാട്‌സ്ആപ് ലഭിക്കില്ല; സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായെന്ന് വിശദീകരണം

2016 അവസാനത്തോടെ നോക്കിയ, ബ്ലാക്ക്‌ബെറി ഫോണുകളിലെ വാട്‌സ്ആപ് സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് കമ്പനി. നോക്കിയ എസ്40, നോക്കിയ സിംബിയന്‍എസ് 60, ബ്ലാക്ക്‌ബെറി10, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ പ്ലാറ്റുഫോമുകളിലായിരിക്കും സേവനം അവസാനിപ്പിക്കുക. ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് വാട്‌സ്ആപ് ഇക്കാര്യം അറിയിച്ചത്.

2016 അവസാനത്തോടെയായിരിക്കും സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റുഫോമുകള്‍ ഉപയോഗിക്കുന്നവര്‍ മൊബൈല്‍ അപ്്‌ഗ്രേഡ് ചെയ്യണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപിന്റെ ഈ തീരുമാനമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വാട്‌സ്ആപ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്ത്യയില്‍ മാത്രം അഞ്ചു കോടിയിലധികം ഉപയോക്താക്കളുണ്ട്. 2014 ഫെബ്രുവരി 19ന് ഫേസ്ബുക്ക് 1,14,000 കോടി രൂപയ്ക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തിരുന്നു.

തീരുമാനം വാട്‌സ്ആപ് ബ്ലോഗില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here