ബംഗളൂരു ബീഫ് മര്‍ദ്ദനം; മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായി

തിരുവനന്തപുരം: ബീഫ് കഴിച്ചെന്ന പേരില്‍ ബംഗളൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ പഠിക്കുന്നുണ്ട്. അവരുടെ സമാധാന ജീവിതം ഉറപ്പാക്കണം. അക്രമത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇടപെടല്‍ ഉണ്ടാകണം. കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് പിണറായി ആവശ്യപ്പെട്ടു.

ബംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം ഞെട്ടലുളവാക്കുന്നതാണ് . മാരകായുധങ്ങളും ഇരുമ്പുവ…

Posted by Pinarayi Vijayan on Saturday, February 27, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News