ദില്ലി: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് എഞ്ചിനിയര്‍ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ദില്ലി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദമിശ്രണത്തിനാണ് അവാര്‍ഡ്. ഏഷ്യയില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. പുരസ്‌കാരം ദില്ലി മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നുവെന്ന് പൂക്കുട്ടി പറഞ്ഞു.
And we won the #63rd Golden Reel Award for #India‘a Daughter! First in Asia a Golden reel coming home to India!
— resul pookutty (@resulp) February 28, 2016
And the Golden Reel goes to…. pic.twitter.com/cveHza7hJo
— resul pookutty (@resulp) February 28, 2016
Is it true that I really got it….it’s for the true spirit of the youth of India. This goes to Nirbhaya’s soul..! pic.twitter.com/8ziq8mK7Zp
— resul pookutty (@resulp) February 28, 2016
63-ാമത് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയ്ക്കായിരുന്നു റസൂല്‍ പൂക്കുട്ടിക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്.
ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുപത്തിമൂന്നുകാരി വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. പിന്നീട് 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിനെ തിഹാര്‍ ജയിലില്‍ ചെന്ന് അഭിമുഖം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here