ഉമ്മന്‍ചാണ്ടിക്കു താക്കീതുമായി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ്; സംവരണം പറഞ്ഞു നാടാര്‍ സമുദായത്തെ വഞ്ചിച്ചു; വോട്ടിന്റെ വില മനസിലാക്കിക്കൊടുക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: സംവരണം നല്‍കാമെന്നു പറഞ്ഞു വോട്ടു വാങ്ങി നാടാര്‍ സമുദായക്കാരെ ഉമ്മന്‍ചാണ്ടി പറഞ്ഞുപറ്റിച്ചെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ. വഞ്ചിക്കപ്പെട്ടതിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിലൂടെ മറുപടി നല്‍കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

യുഡിഎഫ് സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കൈയിലാണ്. സംസ്ഥാനത്ത് ഓടി നടന്നു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പറഞ്ഞ വാക്കു പാലിക്കാതെയാണ് ഇത്. നാടാര്‍ സമുദായക്കാരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ല. നീതി നിഷേധിക്കപ്പെട്ടവരുടെ കൈയില്‍ വോട്ടവകാശമുണ്ട്. അവര്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ എതിര്‍ക്കും. സര്‍ക്കാരിന്റെ പത്തേക്കറോ മറ്റ് ആനുകൂല്യങ്ങളോ അല്ല തങ്ങള്‍ ചോദിക്കുന്നത്. അര്‍ഹതപ്പെട്ടതും വാഗ്ദാനം ചെയ്തതുമാണ്. ഒരു ജനത്തിന്റെ കണ്ണുനീരിനും വിലയുണ്ടെന്നു സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും മറക്കരുതെന്നും കര്‍ദിനാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News