ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല; ലൂലിയ ചുംബിക്കുന്നത് മുന്‍കാമുകനെ; ചിത്രം വ്യാജമെന്ന് തെളിയിച്ച് സല്ലു ഫാന്‍സ്

സല്‍മാന്‍ ഖാന്റെയും കാമുകി ലൂലിയ വാന്തൂറിന്റെയും ചുംബന ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് സല്ലു ഫാന്‍സ്. കൂടുതല്‍ വ്യക്തതയുള്ള ചിത്രം പങ്കുവച്ചാണ് ചിത്രത്തിലുള്ളത് സല്‍മാന്‍ അല്ലെന്ന് ആരാധകര്‍ തെളിയിക്കുന്നത്. ലൂലിയ ചുംബിക്കുന്നത് മുന്‍കാമുകന്‍ മാരിയസ് മോഗായെ ആണെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്. സല്‍മാനും യൂലിയയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നതോടെയാണ് ചുംബനരംഗങ്ങള്‍ അവരുടേതാണെന്ന് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ ഉറപ്പിച്ചത്.

ലൂലിയയുമായി യാതൊരു ബന്ധമൊന്നുമില്ലെന്ന് സല്‍മാന്‍ ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒന്നിച്ച് ദുബായിലെത്തിയിരുന്നു. പുതിയ ചിത്രമായ സുല്‍ത്താന്റെ സെറ്റില്‍ നിന്ന് അവധിയെടുത്താണ് സല്‍മാന്‍ യൂലിയയ്‌ക്കൊപ്പം ദുബായിലെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് ചുംബനചിത്രം പൊന്തിവന്നത്. ദുബായ് എയര്‍പോര്‍ട്ടിലെ ചിത്രമെന്നായിരുന്ന ചിത്രത്തിന്റെ ക്യാപ്ഷന്‍.

സല്‍മാനും സെര്‍ബിയന്‍ ടിവി ഷോ താരമായ യൂലിയ വാന്തറും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച് സല്‍മാനും സഹോദരിയും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here