ബോയ്‌സ് ഫെയിം നകുല്‍ വിവാഹിതനായി; വധു ശ്രുതി ഭാസ്‌കര്‍; സഫലമായത് 5 വര്‍ഷം നീണ്ട പ്രണയം

ചെന്നൈ: തമിഴ് നടന്‍ നകുല്‍ വിവാഹിതനായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ശ്രുതി ഭാസ്‌കറിനെയാണ് നകുല്‍ വിവാഹം ചെയ്തത്. 5 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. തമിഴ് സിനിമാ ലോകത്തു നിന്നുള്ള എല്ലാവരെയും ക്ഷണിച്ചു കൊണ്ട് വിവാഹസല്‍കാരം ഉടന്‍ നടത്തുമെന്ന് നകുലിനോട് അടുപ്പമുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തനിക്ക് ശ്രുതിയെ അറിയാമെന്ന് നകുല്‍ പറഞ്ഞു. എന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും അവളുണ്ടായിരുന്നു. യാഥാര്‍ത്ഥ്യമാകും എന്നു വിശ്വാസമില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണെന്നും നകുല്‍ പറഞ്ഞു. നകുലിന്റെ സഹോദരിയും പ്രശസ്ത നടിയുമായ ദേവയാനിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നകുല്‍ അഭിനയിച്ച നാഗ വെങ്കിടേഷ് സംവിധാനം ചെയ്ത കോമഡി ചിത്രം നാരദന്‍ റിലീസ് ആകാനിരിക്കുകയാണ്. നികേഷ പട്ടേല്‍ ആണ് ചിത്രത്തിലെ നായിക. പേരിടാത്ത മറ്റൊരു ചിത്രത്തിനും നകുല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News