ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് വഴിയൊരുങ്ങുന്നെന്ന് പിണറായി വിജയന്‍; നീക്കം വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും വെള്ളാപ്പള്ളിയും അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നതായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തിയാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചത് ഇതിന്റെ തെളിവായി കാണണമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഉമ്മന്‍ചാണ്ടിയാണ് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News