നിരീശ്വരവാദ പോസ്റ്റ് ഇട്ടതിന് സൗദിയില്‍ ഇരുപത്തെട്ടുകാരന് പത്തുവര്‍ഷം തടവുശിക്ഷയും 2000 ചാട്ടയടിയും; അറുനൂറോളം പോസ്റ്റുകള്‍ നിരീക്ഷണത്തില്‍

റിയാദ്: നിരീശ്വരവാദപരമായി പോസ്റ്റ് ഇട്ട ഇരുപത്തെട്ടുകാരന് സൗദിയില്‍ പത്തുവര്‍ഷം തടവും രണ്ടായിരം ചാട്ടയടിയും ശിക്ഷ. സോഷ്യല്‍മീഡിയയില്‍ സമാനമായി വന്ന 600 പോസ്റ്റുകള്‍ നിരീക്ഷണത്തിലും. തന്റെ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും പറഞ്ഞകാര്യം പിന്‍വലിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കിയ സാഹചര്യത്തിലാണ് യുവാവിനെ ശിക്ഷിച്ചത്. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല.

ഖുര്‍ ആന്‍ വചനങ്ങളെ തള്ളിക്കളയുകയും ദൈവമില്ലെന്ന നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്ന അറുനൂറു പോസ്റ്റുകളാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നിരീശ്വരവാദികള്‍ തീവ്രവാദികളാണെന്നു നിര്‍വചിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here