ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഒരു അത്ഭുത ജ്യൂസ്; പഴവും വെള്ളവും ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നറിയാം

നന്നായി ഉറങ്ങാന്‍ സാധിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, ഉറക്കം നഷ്ടപ്പെടുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് അത് അനുഭവിക്കുന്നവര്‍ക്ക് അറിയാം. കിടന്നപാടെ ഉറങ്ങുന്നവരെ അസൂയയോടെ അല്ലാതെ ഉറക്കം നഷ്ടപ്പെടുന്നവര്‍ കാണില്ല. പലരും ഇന്ന് ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണ്. ഇത് പലരുടെയും ആരോഗ്യത്തെ പോലും ബാധിക്കുന്നുമുണ്ട്. ദിവസം ചുരുങ്ങിയത് എട്ടുമണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

ദീര്‍ഘകാലം ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കം താളംതെറ്റുന്നതും ഓര്‍മശക്തിയെ അടക്കം ബാധിക്കും. ശരീരോര്‍ജം പ്രതികൂലമാകുന്നതിനും ഉറക്കക്കുറവ് കാരണമാകും എന്നു കണ്ടെത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും. അനാവശ്യമായി ദേഷ്യം പിടിക്കുക, ചില സമയങ്ങളില്‍ ആക്രമണ സ്വഭാവം കാണിക്കുക, പോരാത്തതിന് പ്രമേഹം, രക്താതിസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ മാനസിക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങളും ഉറക്കക്കുറവു മൂലം ഉണ്ടാകുന്നുണ്ട്.

ഉറക്കക്കുറവ് ഒരു ഭയമായി പിടിമുറുക്കുമ്പോള്‍ നമ്മള്‍ ഉറക്കഗുളികകളില്‍ അഭയം തേടുന്നു. എന്നാല്‍, ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല സ്ലീപ്പിംഗ് പില്‍സും ഹിപ്‌നോട്ടിക് മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഓര്‍മക്കുറവ്, മലബന്ധം, മയക്കം, വയറുവേദന, ദുര്‍ബലനാകുക, ചിലപ്പോള്‍ മതിഭ്രമം വരെ ഉറക്കഗുളികകള്‍ കഴിക്കുന്നതു മൂലം ഉണ്ടാകാം.

എന്നാല്‍, ഇനി ഉറക്കഗുളികകള്‍ കഴിച്ച് വെറുതെ ആരോഗ്യം കളയണ്ട. ഒരു അത്ഭുതജ്യൂസ് ഉണ്ട്. രാത്രിയില്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകുന്നത്. ഈ ജ്യൂസ് കുടിക്കുന്നത് മാനസികമായും ശാരീരികമായും ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുകയും കൂടുതല്‍ ഊര്‍ജസ്വലനാക്കുകയും ചെയ്യും. ഇത് തയ്യാറാക്കാന്‍ വേണ്ടത് ഒരു ഏത്തപ്പഴവും അല്‍പം വെള്ളവും അല്‍പം കറുവാപ്പട്ടയും മാത്രം.

Banana-Juice

അവശ്യവസ്തുക്കള്‍

പഴം-1 പഴത്തൊലി ഉള്‍പ്പടെ
വെള്ളം – 1 കപ്പ്
കറുവാപ്പട്ട പൊടിച്ചത് – ആവശ്യത്തിന്

ഏത്തപ്പഴം രണ്ടറ്റവും മുറിച്ചു കളഞ്ഞ ശേഷം ചൂടാകുന്ന വെള്ളത്തിലേക്ക് പഴം ഇടുക. പഴത്തൊലി കളയരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ചുരുങ്ങിയത് 15 മിനുട്ട് എങ്കിലും പഴം വേവിക്കണം. കറുവാപ്പട്ട പൊടിച്ചത് ആവശ്യത്തിനു മാത്രം ചേര്‍ത്തു കൊടുക്കുക. ഒന്നോ രണ്ടോ നുള്ള് മതിയാകും. ജ്യൂസിന് അല്‍പം മധുരം കൈവരാന്‍ ഒരല്‍പം മധുര തുളസി ചേര്‍ക്കുക.

പഴത്തിലും പഴത്തൊലിയിലും കാണപ്പെടുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ശരീരത്തിലെ പേശികളെ റിലാക്‌സ് ചെയ്യിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയില്‍ നിലനിര്‍ത്താന്‍ കറുവാപ്പട്ട മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News