ആര്‍എസ്എസിനു കീഴടങ്ങാത്ത മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ വേട്ടയാടുന്നെന്ന് കോടിയേരി; സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണി ഇതിന്റെ തെളിവ്

തിരുവനന്തപുരം: സംഘപരിവാറിനെ തുറന്ന് അനുകൂലിക്കാത്ത മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമെന്ന ആപത്കരമായ സന്ദേശമാണ് സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണി തെളിയിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ മോര്‍ഫ് ചെയ്ത തെളിവുകള്‍ സൃഷ്ടിച്ച ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ വഴിയെ മറ്റുള്ളവരും സഞ്ചരിക്കണമെന്ന താക്കീതാണ് സംഘപരിവാര്‍ നല്‍കുന്നത്. പാട്യാല കോടതിയില്‍ നടന്ന ബിജെപി ഗുണ്ടാ അഭിഭാഷകരുടെ തേര്‍വാഴ്ചയുടെ മറ്റൊരു പതിപ്പാണ് സിന്ധു സൂര്യകുമാറിനെതിരെ നടന്നത്. മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങു വയ്ക്കാനുള്ള സംഘപരിവാറിന്റെ മൃഗീയ നീക്കമാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News