ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ടമാനഭംഗം; ഹരിയാന പൊലീസ് കേസെടുത്തു; നടപടി ദില്ലി സ്വദേശിനിയുടെ പരാതിയില്‍

മുര്‍ത്താള്‍: ജാട്ട് പ്രക്ഷോഭത്തിനിടെ 30 ഓളം സ്ത്രീകള്‍ കൂട്ടമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഹരിയാന പൊലീസ് കേസെടുത്തു. ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാനഭംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് കണ്ടാല്‍ അറിയാവുന്ന ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരാതി നല്‍കാന്‍ നേരത്തെ ഹരിയാന പൊലീസ് ഇരകളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ആദ്യം ബലാല്‍സംഗം നടന്നതായി സമ്മതിക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറായിരുന്നില്ല.

-murthal-7

മുര്‍ത്താളില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. ആരോപണം വ്യക്തിവിരോധം മൂലമാണെന്നും പൊലീസ് നിലപാടെടുത്തിരുന്നു. എന്നാല്‍, പൊലീസിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് മുര്‍ത്താളിലെ വയലില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തിയത്. കൂടാതെ സ്ത്രീകളെ കുറേപേര്‍ ചേര്‍ന്ന് വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വയലിലേക്ക് വലിച്ചു കൊണ്ടുപോകുന്നതു കണ്ടതായി കഴിഞ്ഞദിവസം ഒരു ട്രക്ക് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഈ ദൃക്‌സാക്ഷി മൊഴി കൂടി ലഭിച്ച ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

-murthal-1

ഏതാണ്ട് 50 ഓളം സ്ത്രീകള്‍ ഉണ്ടായിരുന്നതായി ട്രക്ക് ഡ്രൈവര്‍ മൊഴി നല്‍കി. ഫാമുകളിലേക്ക് സ്ത്രീകളെ വലിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. എന്നാല്‍, ഇവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടോ എന്നു തനിക്ക് ഉറപ്പില്ലെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന യാത്രാസംഘത്തില്‍ പെട്ട സ്ത്രീകളെ വാഹനം തടഞ്ഞു നിര്‍ത്തി വലിച്ചു പുറത്തിറക്കിയ ശേഷം 10 ഗുണ്ടകള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. എന്നാല്‍, മാനം പോകുമെന്നതിനാല്‍ കേസു കൊടുക്കേണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇവരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

-murthal-6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News