ലിയോനാര്‍ഡോ ഡികാപ്രിയോ അഭിനയരംഗം വിടുന്നു; പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ അണിചേരും

ലോസ് ആഞ്ചലസ്: കരിയറിലെ ആദ്യത്തെ ഓസ്‌കര്‍ പുരസ്‌കാരം കാത്തിരിക്കുകയാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. എന്നാല്‍, അതോടൊപ്പം തന്നെ താരം അഭിനയരംഗം വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വച്ച് ഡികാപ്രിയോ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒരു അഭിനേതാവ് എന്നതിലുപരി ഡികാപ്രിയോ ഒരു പരിസ്ഥിതി സ്‌നേഹി കൂടിയാണ്. ഒപ്പം ആഗോള താപനം സൃഷ്ടിക്കുന്ന ്അപകടങ്ങളെ കുറിച്ച് ആശങ്കയും രേഖപ്പെടുത്തുന്നുണ്ട്. അഭിനയം വിട്ട് ആഗോള താപനത്തിനെതിരായ ബോധവത്കരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഡികാപ്രിയോയുടെ ലക്ഷ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here