വിരാട് കോഹ്‌ലിക്ക് ഐസിസി പിഴയിട്ടു; കളിക്കളത്തിലെ അപമര്യാദയായ പെരുമാറ്റത്തിന് മാച്ച്ഫീയുടെ 30 ശതമാനം പിഴ

ദുബായ്: ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് ഐസിസി പിഴയിട്ടു. മാച്ച്ഫീയുടെ 30 ശതമാനമാണ് ഐസിസി പിഴയായി നിശ്ചയിച്ചിട്ടുള്ളത്. അംപയറോടു കയര്‍ത്തു സംസാരിച്ചതിനാണ് ഐസിസി നടപടി. വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായതോടെ അംപയറുടെ തീരുമാനത്തെ കോഹ്‌ലി ചോദ്യം ചെയ്തിരുന്നു. പുറത്തായ കോഹ്‌ലി ആദ്യം അംപയര്‍ക്കു നേരെ ബാറ്റു ഉയര്‍ത്തിക്കാട്ടി രോഷം പ്രകടിപ്പിച്ചു. ക്രീസ് വിടുമ്പോള്‍ അംപയര്‍ക്കു നേരെ തുറിച്ചു നോക്കുകയും ചില വാക്കുകള്‍ ഉച്ഛരിക്കുകയും ചെയ്തു.

ഐസിസി അച്ചടക്ക നിയമം ആര്‍ട്ടിക്കിള്‍ 2.1.5 അനുസരിച്ചാണ് പിഴ വിധിച്ചത്. കോഹ്‌ലി കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ശിക്ഷയും അംഗീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് വിശദീകരണം കേള്‍ക്കേണ്ട ആവശ്യം വരുന്നില്ല. ഫീല്‍ഡ് അംപയര്‍മാരാണ് കുറ്റം കണ്ടെത്തിയത്. തേഡ് അംപയര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News