ആഴ്‌സണലിനെ വീഴ്ത്തി യുണൈറ്റഡ്; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്; ഇരട്ട ഗോളടിച്ച് അരങ്ങേറ്റം അവിസ്മരണീയമാക്കി റാഷ്‌ഫോര്‍ഡ്

ഓള്‍ഡ്ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ വീഴ്ത്തി മഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ ഇരട്ടഗോളുകളാണ് യുണൈറ്റഡിന് ജയം ഒരുക്കിയത്. 29, 32 മിനുട്ടുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍. 65-ാം മിനുട്ടില്‍ ആന്‍ഡര്‍ ഹെരേരയും യുണൈറ്റഡിനായി വലചലിപ്പിച്ചു. ആദ്യപകുതിയില്‍ തന്നെ ആഴ്‌സണല്‍ ഒരു ഗോള്‍ മടക്കിയിരുന്നു. 40-ാം മിനുട്ടില്‍ ഡാനി വെല്‍ബെക്കാണ് ഗോള്‍ നേടിയത്. 69-ാം മിനുട്ടില്‍ മെസുട് ഓസിലാണ് ആഴ്‌സണലിന്റെ രണ്ടാംഗോള്‍ നേടിയത്.

18 കാരനായ റാഷ്‌ഫോര്‍ഡിന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു യുണൈറ്റഡിനൊപ്പം. ഇരട്ട ഗോളടിച്ച് റാഷ്‌ഫോര്‍ഡ് അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗില്‍ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മിഡിലാന്റിനെതിരായ മത്സരത്തിലും റാഷ്‌ഫോര്‍ഡ് രണ്ടു ഗോളുകള്‍ അടിച്ചിരുന്നു. ഇതില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് യണൈറ്റഡ് മിഡിലാന്റിനെ തോല്‍പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here