സോളാര്‍ കമ്മീഷന് വിമര്‍ശനം; പിപി തങ്കച്ചന്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം; ടി.സിദ്ദിഖ് ഹാജരായില്ല

കൊച്ചി: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനോട് മാര്‍ച്ച് 9നകം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നതടക്കമുള്ള പരാമര്‍ശത്തെ തുടര്‍ന്ന് തങ്കച്ചന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

അതേസമയം, കമ്മീഷന്‍ മുമ്പാകെ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് ഇന്ന് ഹാജരായില്ല. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാവാതിരുന്നതെന്നാണ് വിശദീകരണം. മാര്‍ച്ച് 9ന് ഹാജരാകാമെന്ന് സിദ്ദിഖിന് വേണ്ടി അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു.

വിസ്താരത്തിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കമ്മീഷന്‍ സിദ്ദിഖിന് നോട്ടീസ് അയച്ചിരുന്നു. സിദ്ദിഖും സരിതയും പല തവണ ഫോണില്‍ സംസാരിച്ചതായി കോള്‍ രേഖ പരിശോധിച്ചതില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദിഖിനെ വിസ്തരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News