സിഗ്‌നല്‍ പോലും സ്ഥാപിക്കാതെ സജ്ജീകരിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി; തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രമെന്ന് പ്രതിപക്ഷം; ചടങ്ങ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെയും സിഗ്‌നല്‍ സ്ഥാപിക്കാതെയും സജ്ജീകരിച്ച കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. രാവിലെ 9.10നാണ് റണ്‍വേയില്‍ വിമാനം പറന്നിറങ്ങിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 12 പേര്‍ക്കിരിക്കാവുന്ന ഡോര്‍ നീര്‍ വിമാനം ഉപയോഗിച്ചായിരുന്നു പരീക്ഷണപറക്കല്‍. ബംഗളൂരുവില്‍ നിന്നാണ് ഡോര്‍ നീര്‍ വിമാനം പറന്നെത്തിയത്.

ജനങ്ങളെ കബളിപ്പിച്ചു കൊണ്ടുള്ള പരീക്ഷണപ്പറക്കല്‍ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പരീക്ഷണപ്പറക്കല്‍ നടന്നെങ്കിലും പദ്ധതി യാഥാര്‍ഥ്യമാവാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2017 അവസാനത്തോടെ മാത്രമേ വിമാനത്താവളം പൂര്‍ത്തിയാവൂയെന്നാണ് വിലയിരുത്തല്‍. 1892 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. വിമാനത്താവളത്തിന് പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ചും റണ്‍വേ 4000 മീറ്ററായി നീട്ടാതെയും നടത്തുന്ന പരീക്ഷണപ്പറക്കല്‍ ചടങ്ങ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമാണെന്ന് ആരോപിച്ച ബിജെപിയും ചടങ്ങ് ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News