14കാരനെ കുളിക്കടവില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; രണ്ടു പേര്‍ ഫോര്‍ട്ട് പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: 14 വയസുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മണക്കാട് എംഎസ്‌കെ നഗറില്‍ മുരുകന്റെ മകന്‍ ബ്രൂ എന്നു വിളിക്കുന്ന ടിജു, വിക്രമന്റെ മകന്‍ അനീഷ് ബാബു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. എംഎസ്‌കെ നഗറിലെ കുളത്തില്‍ കുളിക്കാന്‍ എത്തുമ്പോഴാണ് ബാലനെ ഇവര്‍ വശീകരിച്ച് ലൈംഗീക കൃത്യങ്ങള്‍ ചെയ്യിപ്പിച്ചിരുന്നത്.

സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ഇക്കാര്യം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ മാതാവിനെ പ്രതികള്‍ മര്‍ദിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികളെ തിരുവല്ലത്തിന് സമീപത്തുള്ള പാറമടയില്‍ നിന്നാണ് പിടികൂടിയത്. ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലില്‍ കിടന്നയാളാണ് ടിജു. നിരവധി കേസുകളിലെ പ്രതിയാണ് അനീഷ് ബാബു.

ഫോര്‍ട്ട് സി.ഐ മനോജ്, എസ്.ഐ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News