‘ഉനക്കും എനക്കും പുടിച്ച അവിയല്‍’; സിനിമാ സമുച്ചയം ‘അവിയലി’ലെ ആദ്യ വീഡിയോ ഗാനം കാണാം

നിവിന്‍ പോളി, ബോബി സിംഹ എന്നിവര്‍ നായകരായി എത്തുന്ന സിനിമാ സമുച്ചയം അവിയലിലെ പുതിയ ഗാനം പുറത്തിറങ്ങി. തമിഴിലെ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന അവിയല്‍ അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമാണ്.

വീഡിയോയുടെ അവസാനം നിവിന്‍ പോളിയും എത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മോഹിത് മെഹ്‌റ, ലോഗേഷ് കനകരാജ്, ഗുരുസ്മരണ്‍ എന്നിവരാണ് ഹ്രസ്വചിത്രങ്ങളുടെ സംവിധായകര്‍. ദീപക് പരമേഷ്, രോഹിത്ത് നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മലയാളത്തിലും തമിഴിലുമായാണ് അവിയല്‍ നിര്‍മ്മിക്കുന്നത്. ചിത്രം അടുത്തമാസം റിലീസ് ചെയ്യും. നേരത്തെ നിവിന്‍ പോളിയെയും ബോബി സിംഹയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എലി എന്ന ഹ്രസ്വചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയിരുന്നു. നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തത്. രണ്ടിലും നിവിന്‍ പോളിയായിരുന്നു നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here