സദാചാര പൊലീസിംഗിന് എതിരെയെന്ന വ്യാജേന കമിതാക്കളെ വേട്ടയാടി ഇന്‍ഫോ പാര്‍ക്ക് പൊലീസ്; മുസ്ലീംയുവാവിനെ പ്രണയിക്കരുതെന്ന് പെണ്‍കുട്ടിക്ക് പൊലീസിന്റെ ഉപദേശം

കൊച്ചി: സദാചാര പൊലീസിംഗിന് എതിരെയെന്ന വ്യാജേന യുവാവിനെയും യുവതിയെയും വേട്ടയാടി ഇന്‍ഫോ പാര്‍ക്ക് പൊലീസ്. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിക്കരുതെന്ന് പെണ്‍കുട്ടിക്ക് ഉപദേശം നല്‍കിയ പൊലീസ് മണിക്കൂറോളമാണ് ഇരുവരെയും എക്‌സ്പ്രസ്‌വേയില്‍ തടഞ്ഞുവച്ചത്.

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം വൈകിട്ട് നാലുമണിക്ക് കാക്കനാട് ബോട്ട് ജെട്ടിയില്‍ ഇരുന്ന യുവതിയെയും യുവാവിനെയും പൊലീസ് ആദ്യം പിടികൂടി സ്ഥലം വിടാന്‍ പറഞ്ഞു. പിന്നീട് എക്‌സ്പ്രസ് വേയിലേക്ക് പോയ ഇവരെ പിന്തുടര്‍ന്ന പൊലീസ് വീണ്ടു ഇരുവരെയും പിടികൂടി. തുടര്‍ന്ന് ഇരുട്ടിന്റെ മറവില്‍ നിര്‍ത്തി ഇവരെ ചോദ്യം ചെയ്യാനും ഉപദേശിക്കാനും തുടങ്ങി. മലപ്പുറം സ്വദേശിയും മുസ്ലീംമതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ അവനെ വിശ്വസിക്കരുതെന്നാണ് പൊലീസുകാര്‍ യുവതിക്ക് നല്‍കിയ ഉപദേശം. യുവാവിനെ പ്രണയിച്ചാല്‍ നിര്‍ബന്ധിച്ച് മതംമാറ്റുമെന്നും പൊലീസ് യുവതിയോട് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇവരുടെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് തള്ളുകയായിരുന്നു. സദാചാര പൊലീസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ഒരുമിച്ചിരിക്കുന്ന സ്ത്രീ പുരുഷന്‍മാരെ സ്ഥലത്തു നിന്ന നീക്കുന്നതെന്നായിരുന്നു എസ്‌ഐ അടക്കമുള്ള സംഘത്തിന്റെ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News