വിഎസും പിണറായിയും മത്സരിക്കുന്നതിന് തടസമില്ലെന്ന് കോടിയേരി; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്; കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐഎം പിബി അംഗം പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ മുന്‍കൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാകാത്ത അവസ്ഥയാണ് ഇപ്പോള്‍. കേരളാ കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും അത് ഞങ്ങള്‍ വീക്ഷിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News