പാക് പഞ്ചാബില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ കമാന്‍ഡോയെ തൂക്കിലേറ്റി; പാകിസ്ഥാനില്‍ വന്‍പ്രതിഷേധം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസ് കമാന്‍ഡോയെ തൂക്കിലേറ്റി. രാജ്യത്തെ മതനിന്ദ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായപ്പെട്ടതിനാണ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ അദ്ദേഹത്തിന്റെ അംഗരക്ഷകനായ മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്. റാവല്‍പിണ്ടിയിലെ അദൈല ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് മുംതാസ് ഖദ്രിയുടെ ശിക്ഷ നടപ്പാക്കിയത്.

അതേസമയം, മുംതാസ് ഖദ്രിയെ തുക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് വിവിധ മതസംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമാക്കുമെന്നു സുന്നി തഹ്രീക് നേതാവ് അജാസ് ഖദ്രി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിലുള്ള പ്രതിഷേധ സൂചകമായി പാക്കിസ്ഥാനില്‍ കടകളും സ്‌കൂളുകളും അടയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മതനിന്ദ കുറ്റം ചുമത്തിയ ഒരു ക്രിസ്ത്യന്‍ യുവതിയെ പിന്തുണച്ച ഗവര്‍ണര്‍ തസീര്‍ മതനിന്ദ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. 2011 ജനുവരി നാലിനായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News