കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ വിവാഹവീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെ ബോംബേറ്. മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആര്‍എസ്എസുകാര്‍ സിപിഐഎം പ്രവര്‍ത്തകരെ ഇരുമ്പുവടികൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ മാമ്പറത്തെ കോമത്ത് ശശിയുടെ വീട്ടിലാണ് സംഭവം. പരുക്കേറ്റ സിപിഐ എം പ്രവര്‍ത്തകരായ മാമ്പറത്തെ പ്രജീഷ് (26), വിനോദ് (36), വഞ്ഞേരിയിലെ ഹാഷിം (26) എന്നിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഷിമിന്റെ പരിക്ക് ഗുരുതരമാണ്.
കോമത്ത് ശശിയുടെ മകള്‍ ആതിരയുടെ വിവാഹം കഴിഞ്ഞ് വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെയായിരുന്നു അക്രമം. മീത്തലെ പുന്നാട് ഭാഗത്തുനിന്ന് ബൈക്കുകളിലാണ് ബോംബും ഇരുമ്പുവടികളുമായി അക്രമികളെത്തിയത്. അക്രമത്തിനുശേഷം രക്ഷപ്പെടുകയായിരുന്ന സംഘത്തിന്റെ ബൈക്ക് മറിഞ്ഞതിനെതുടര്‍ന്ന് വെമ്പടിയിലെ മാട്ടി ബൈജു എന്ന ആര്‍എസ്എസ്സുകാരനെ പിടികൂടി. തില്ലങ്കേരിയില്‍ ഏതാനും നാളുകളായി ആര്‍എസ്എസ് അക്രമം തുടരുകയാണ്. കാര്‍ക്കോട് ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടനത്തിനും പൊലീസിനും നേരെ ബോംബെറിഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here