ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നു ഭാവന; പ്രണയത്തിന് അഞ്ചുവയസ്; 2014 ല്‍ വിവാഹം തീരുമാനിച്ചില്ലെങ്കിലും നീണ്ടുപോവുകയായിരുന്നെന്നും നടി

താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും നടി ഭാവന. അഞ്ചു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചില എതിര്‍പ്പുകളാല്‍ നീണ്ടുപോയി. ഈവര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു

കഴിഞ്ഞദിവസം രണ്ടു ടെലിവിഷന്‍ ചാനലുകളില്‍കൂടിയാണ് ഭാവന വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്ന് ഒരു ചാനലില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റൊരു ചാനലിലെ പരിപാടിയില്‍ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും ഭാവന പറഞ്ഞത്. അതേസമയം, ആരാണ് ആ നിര്‍മാതാവെന്നു പറയാന്‍ ഭാവന തയാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like