ബ്ലാക്ക്‌ബെറി, നോക്കിയ ഫോണുകളില്‍നിന്ന് വാട്‌സ്ആപ് അപ്രത്യക്ഷമാകും; ചില ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്കും ഈ വര്‍ഷാവസാനത്തോടെ വാട്‌സ് ആപ്പ് അന്യമാകും

വാട്‌സ് ആപ് പ്രിയര്‍ക്ക് ഒരു ദുഃഖവാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ ബ്ലാക് ബെറി ഫോണുകളിലും നോക്കിയയുടെ ചില മോഡലുകളിലും ആന്‍ഡ്രോയിഡിന്റെ ചില പതിപ്പുകളും വാട്‌സ് ആപ്പിനെ ഉള്‍ക്കൊള്ളില്ല. ബ്ലാക്കബെറി പത്ത് അടക്കമുള്ള മോഡലുകളില്‍നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. വാട്‌സ്ആപ്പ് ഒഫീഷ്യല്‍ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എസ് 40, എസ് 60, ആന്‍ഡ്രോയിഡ് പതിപ്പുകളായ 2.1 എക്ലയര്‍, 2.2 ഫ്രോയോ, വിന്‍ഡോസ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉള്ള ഫോണുകളില്‍നിന്നാണ് ഈ ഡിസംബറോടെ വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമാവുക.

2009-ല്‍ വാട്‌സ്ആപ്പ് ആരംഭിച്ചപ്പോള്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് നോക്കിയ, ബ്ലാക്‌ബെറി ഫോണുകളായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ന് നോക്കിയ ഫോണുകള്‍ കുറയുകയും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നോക്കിയയുടെ അപ്രത്യക്ഷമായ ഫോണുകളിലെ വാട്‌സ്ആപ് സംവിധാനം ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News