പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി ഓര്‍മ്മിപ്പിച്ച് ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ലിയോനാര്‍ഡോ ഡികാപ്രിയോ. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെയാണ് ഡികാപ്രിയോ പ്രകൃതി സംരക്ഷണ സന്ദേശം നല്‍കിയത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ക് വേണ്ടി മനുഷ്യര്‍ കൈകോര്‍ക്കേണ്ടതിനെക്കുറിച്ചും ഡികാപ്രിയോ ഓര്‍മ്മിപ്പിച്ചു. പ്രകൃതിക്കുവേണ്ടി ഒട്ടും വൈകിക്കാതെ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മാനവീകതയ്ക്കും ലോകത്തുള്ള തദ്ദേശീയരായ മനുഷ്യര്‍ക്കും വേണ്ടി സംസാരിക്കുന്ന നേതാക്കളെയാണ് നമ്മള്‍ പിന്തുണയ്‌ക്കേണ്ടത് എന്നും ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ഡികാപ്രിയോ പറഞ്ഞു.
his speech is the best thing ever #oscars https://t.co/j0bNYrozov
— alba (@Horanalba1d) February 29, 2016
‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ദി റവനന്റ് എന്ന ചിത്രം. ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷം 2015 ആണെന്നാണ് കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദി റവനന്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മഞ്ഞ് കണ്ടെത്തുന്നതിനായി ഭൂമിയുടെ തെക്കേയറ്റം വരെ ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നു.’ ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷമലിനീകാരികളായിട്ടുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല മറിച്ച് അന്തരീക്ഷ മലിനീകരണത്താല്‍ ദുരിതമനുഭവിക്കുന്ന ലോകത്തെ തദ്ദേശീയ മനുഷ്യര്‍ക്കുവേണ്ടി, അണ്‍പ്രിവിലെജ്ഡ് ആയിട്ടുള്ള കോടാനുകോടികള്‍ക്കുവേണ്ടി, സര്‍വ്വോപരി മനുഷ്യത്വത്തിനുവേണ്ടി വാദിക്കുന്ന നേതാക്കളെയാവണം നമ്മള്‍ പിന്തുണയ്‌ക്കേണ്ടത്. – ലിയനാര്‍ഡോ ഡികാപ്രിയോ പറഞ്ഞു.
Thank you so much to the entire Academy for such an incredible honor. #TheRevenant is the product of tireless sacrifice… Posted by Leonardo DiCaprio on Sunday, 28 February 2016
നമ്മുടെ മക്കള്‍ക്കുവേണ്ടി, അവരുടെ മക്കള്‍ക്കുവേണ്ടി, ആര്‍ത്തിയുടെ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ആ മനുഷ്യരുടെ ശബ്ദങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കായ് ഈ രാത്രി ഈ പുരസ്‌കാരം എനിക്ക് നല്‍കിയതിന് നിങ്ങളോട് ഞാന്‍ എന്റെ നന്ദിരേഖപ്പെടുത്തട്ടെ. നമുക്ക് നമ്മുടെ ഭൂമിയെ വിലമതിക്കാം, ഞാന്‍ ഈ രാത്രിയെയും. വളരെയധികം നന്ദി.’ ഹൃസ്വ പ്രസംഗത്തില്‍ ഡികാപ്രിയോ പറഞ്ഞു.
Thank you to the Academy and the incredible cast & crew of #TheRevenant. #Oscars
— Leonardo DiCaprio (@LeoDiCaprio) February 29, 2016
അലസാന്ദ്രോ ഇനാരറ്റു സംവിധാനം ചെയ്ത ‘ദി റവനന്റ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡികാപ്രിയോയെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് ലിയോനാര്‍ഡോ ഡികാപ്രിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here