സ്ത്രീകള്‍ അറിയാന്‍; നിങ്ങളുടെ പുരുഷന്‍മാരോടു പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍

ഒരു ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് തമ്മില്‍ ഒരു രഹസ്യവും ഉണ്ടായിരിക്കരുതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അറിഞ്ഞോളൂ. എല്ലാ കാര്യവും പങ്കുവയ്ക്കാനും പാടില്ല. അത്രയും സ്വകാര്യമാക്കി വയ്‌ക്കേണ്ട പലകാര്യങ്ങളും ഉണ്ട് ദാമ്പത്യ ജീവിതത്തില്‍ എന്നര്‍ത്ഥം. ഭാര്യമാര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഭര്‍ത്താക്കന്‍മാരോടു പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നല്ലേ.

1. സ്വന്തം പുരുഷനാണ് എല്ലാം എന്നു തോന്നിക്കരുത്

ദാമ്പത്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഭര്‍ത്താവാണ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്, അവനല്ലാതെ മറ്റാരുമില്ല എന്ന തോന്നല്‍ ഭര്‍ത്താവിന്റെ മനസ്സില്‍ ഉണ്ടാക്കരുത്. അവനില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന തോന്നല്‍ അതൊരു സത്യമാണെങ്കില്‍ പോലും അങ്ങനൊരു തോന്നല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ല. തന്റെ ജീവിതത്തിന് അവകാശം ഭര്‍ത്താവിനാണെന്ന തോന്നലുണ്ടാക്കാം. വൈകാരികമായ പിന്തുണ വേണ്ട സാഹചര്യത്തില്‍ തന്റെ പുരുഷന്‍ ഇല്ലാതെ താന്‍ ദുര്‍ബലയാകുമെന്നും തോന്നിക്കാം.

2. ഷോപ്പിംഗിനു കൂടെ കൂട്ടണമെന്നില്ല

ശരിക്കും ഭര്‍ത്താവ് നിങ്ങള്‍ക്കൊപ്പം ഷോപ്പിംഗിനു വരണമെന്ന് നിര്‍ബന്ധമുണ്ടോ? ഇല്ല. ഒറ്റയ്ക്കു ഷോപ്പിംഗിനു പോകുന്നതാണ് വളരെ നല്ലത്. എങ്കില്‍ പിന്നെ എന്തിനാണ് ഭര്‍ത്താവിനെ കൂടെ വിളിക്കുന്നത്. അനാവശ്യമായ ഒഴികഴിവുകള്‍ കേള്‍ക്കുകയോ അതിന്റെ പേരില്‍ വഴക്കുണ്ടാക്കുകയോ വേണ്ട.

3. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ഇതില്‍ ആദ്യത്തെ കാര്യം ഭര്‍ത്താവ് ഒരിക്കലും നിങ്ങളുടെ ജോലി സംബന്ധമായ കാര്യത്തില്‍ വരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹവുമായി ഷെയര്‍ ചെയ്യണമെന്നില്ല. ജോലി വീട്ടിലെ ഒരു ചര്‍ച്ചയാക്കണമെന്നും ഇല്ല. എത്ര പ്രയാസമേറിയ കാര്യമാണെങ്കില്‍ പോലും നിങ്ങള്‍ക്ക് മികച്ചത് എന്നു തോന്നുന്ന കാര്യത്തില്‍ പുരുഷന്റെ അഭിപ്രായം തേടുന്നതെന്തിന് ?

4. സ്വന്തം സമ്പദ്യം ഉണ്ടാകണം

നിങ്ങള്‍ വളരെ സ്‌നേഹത്തില്‍ ആയിരിക്കും. ഒപ്പം സമ്പാദിക്കുന്നതും ഒരുമിച്ചായിരിക്കും. സ്വന്തം സമ്പാദ്യത്തെ കുറിച്ച് നല്ല ബോധ്യമുള്ള നിങ്ങള്‍ക്ക് ഒളിക്കാനും ഒന്നുമുണ്ടാവില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തമായി ഒരു സമ്പാദ്യം ഉണ്ടാകുന്നത് വളരെ നന്നായിരിക്കും. സ്വകാര്യമായൊരു ബാങ്ക് അക്കൗണ്ടില്‍. ഇത് അടിയന്തര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് സഹായകമാകുകയും ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here