ജയലളിതയ്ക്കായി തമിഴ്‌നാട്ടിലെ ആദ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടു; തനിക്കു ജയലളിത ദൈവമായതിനാലാണ് ക്ഷേത്രം പണിയുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍

വെല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായുള്ള ആദ്യത്തെ ക്ഷേത്ത്രത്തിന് ശിലയിട്ടു. വെല്ലൂരില്‍നിന്ന് അറുപതു കിലോമീറ്റര്‍ അകലെ അയ്യപേട്ടിലാണ് വിരുഗമ്പാക്കം എംജിആര്‍ യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറി എ പി ശ്രീനിവാസന്‍ ക്ഷേത്രം പണിയുന്നത്. ഈ വര്‍ഷാവസാനത്തോടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും.

2008-ല്‍ വാങ്ങിയ സ്ഥലത്താണ് ക്ഷേത്രം പണിയുന്നത്. 1200 ചതുരശ്ര അടിയില്‍ കെട്ടിടം പണിയുമ്പോള്‍ അമ്പതു ലക്ഷം രൂപയായിരിക്കും ചെലവാകുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൈയില്‍നിന്നു പണം സമഹരിച്ച് ക്ഷേത്രം നിര്‍മിക്കാനാണ് എ പിശ്രീനിവാന്റെ പദ്ധതി. തനിക്കു ജയലളിത ദൈവത്തെപ്പോലെയാണെന്നും അതുകൊണ്ടാണ് ക്ഷേത്രം പണിയാന്‍ തീരുമാനിച്ചതെന്നും ശ്രീനിവാസന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News