പകല്‍ വെയിലത്ത് പണിയെടുക്കുന്നവരുടെ തൊഴില്‍ സമയങ്ങളില്‍ മാറ്റം; ലേബര്‍ കമ്മീഷണറുടെ നടപടി സൂര്യതാപത്തിന്റെ പശ്ചാത്തലത്തില്‍

കൊച്ചി: സൂര്യതാപം ഉയരുന്ന പശ്ചാത്തലത്തില്‍ പകല്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയങ്ങള്‍ പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ കെ.ബിജു ഉത്തരവിറക്കിയത്. പുതിയ ഉത്തരവു പ്രകാരം ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് വിശ്രമം അനുവദിച്ചിട്ടുള്ളത്. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനിടയില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്താനും നിര്‍ദേശമുണ്ട്.

രണ്ട് ഷിഫ്റ്റുകളിലെയും ജോലി സമയം ആരംഭിക്കുന്നതിലും വ്യത്യാസമുണ്ട്. ജോലിസമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News