സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങളെടുത്ത് അപവാദ പ്രചാരണം നടത്തുന്നതിനെതിരെയാണ് ചിന്ത നിയമനടപടിക്കൊരുങ്ങുന്നത്. താന്‍ ആര്‍എസ്എസിനെതിരേ നടത്തിയ പരാമര്‍ശങ്ങളിലെ പ്രതികാരമാണ് സംഘപരിവാറുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന അപവാദപ്രചാരണത്തിനു പിന്നിലെന്നു കരുതുന്നതായി ചിന്ത കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

അഭിമുഖം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ പി കെ സുനില്‍നാഥിനൊപ്പം കട്ടന്‍ചായ കുടിച്ചു ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന ദൃശ്യങ്ങളാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങളില്‍നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടിനു മുകളില്‍ ‘എല്‍ഡിഎപ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറന്നു നല്‍കുമെന്ന’ വാചകങ്ങള്‍ എഴുതിച്ചേര്‍ത്താണ് പ്രചാരണം നടക്കുന്നത്. ചിന്തയുടെ അമ്മ ഇരുവര്‍ക്കും കട്ടന്‍ ചായ നല്‍കുന്ന ദൃശ്യങ്ങള്‍ അഭിമുഖത്തില്‍ വ്യക്തമാണ്.

 

നേരിനെ കൊല്ലുന്ന നുണകളുടെ കാലത്ത് ,ഫാസിസം നിഴലായി പിന്തുടരുന്ന നേരത്ത് നിശബ്ദരാകാൻ കഴിയില്ല.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി …

Posted by Chintha Jerome on Sunday, 28 February 2016

അഭിമുഖത്തില്‍ ആര്‍എസ്എസിനെ ചിന്ത നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് നയങ്ങളെ വിമര്‍ശിച്ച ചിന്തയുടെ നിലപാടില്‍ പ്രകോപിതരായ സംഘപരിവാറുകാരാണ് അപവാദ പ്രചാരണത്തിനു പിന്നിലെന്നാണ് സംശയം. തനിക്കെതിരേ മുമ്പും കുപ്രാചരണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇക്കുറി അതിരുവിട്ട നിലയിലാണ് തന്നെ സോഷ്യല്‍മീഡിയയില്‍ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് ാേടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ചിന്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News