എന്തുകൊണ്ട് ഫെബ്രുവരി 29 നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നു? കാരണം അറിയണോ?

നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഫെബ്രുവരി മാസം 29 ഉള്ളത്. 30 ദിവസമോ 31 ദിവസമോ ഇല്ലാത്ത ഏക മാസവും ഫെബ്രുവരി തന്നെ. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് ഫെബ്രുവരിയില്‍ മാത്രം 28 ദിവസങ്ങളായി. നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 29 ദിവസം വരുന്നതെന്തു കൊണ്ട്. പണ്ട് അഗസ്റ്റസ് ചക്രവര്‍ത്തി കാണിച്ച ഒരു ചതിയാണ് ഫെബ്രുവരിയില്‍ 29 ദിവസമായത്. അല്ലെങ്കില്‍ ആ ഭാഗ്യം ഓഗസ്റ്റിനായേനെ. സംഗതി എന്താണെന്നല്ലേ.. പറയാം.

ഭൂമി സൗരയൂഥത്തെ ചുറ്റാന്‍ എടുക്കുന്ന സമയമാണ് ഒരു വര്‍ഷം. അതായത് 365.24 ദിവസം. അങ്ങനെ വരുമ്പോള്‍ സോളാര്‍ സീസണുമായി കലണ്ടര്‍ സീസണ്‍ സിങ്ക് ചെയ്യിക്കുന്നതിനു വേണ്ടിയാണ് നാലുവര്‍ഷത്തിലൊരിക്കല്‍ ലീപ് ദിവസം അധികമായി നല്‍കിയത്. അങ്ങനെ അത് ഫെബ്രുവരിയിലായി. അതാണ് ഫെബ്രുവരി 29. നൂറ്റാണ്ടുകളായി തുടരുന്ന ഒരു വിശ്വാസമാണ് റോമന്‍ ചക്രവര്‍ത്തിമാരുടെ അസൂയയാണ് ഫെബ്രുവരി 28 ദിവസമാകാന്‍ കാരണമെന്നാണ് മറ്റൊരു വാദം. ജോര്‍ജിയന്‍ കലണ്ടറിന്റെ സിദ്ധാന്തപ്രകാരം വര്‍ഷത്തിലെ ഓരോ രണ്ടാമത്തെ മാസവും 30 ദിവസമാണുള്ളത്.
റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസിന്റെ കാലം മുമ്പുവരെയായിരുന്നു ഇത്. എന്നാല്‍, അഗസ്റ്റസിന്റെ കാലത്ത് തന്റെ മുന്‍ഗാമിയായ ജൂലിയസ് സീസറിന്റെ പേരിലുള്ള മാസം 31 വന്നതു പോലെ തന്റെ പേരില്‍ ഓഗസ്റ്റിനും 31 ദിവസം വേണമെന്ന് അഗസ്റ്റസ് തീരുമാനിച്ചു. അങ്ങനെ രണ്ടുദിവസം ഫെബ്രുവരിയില്‍ നിന്ന് ഒഴിവാക്കി ഫെബ്രുവരിയെ 28 ആക്കി. സിദ്ധാന്ത പ്രകാരം ആഗസ്റ്റ് അതുവരെ 29 ദിവസം മാത്രമാണുണ്ടായിരുന്നത്. അങ്ങനെയാണ് ഫെബ്രുവരി 28 ദിവസം ആയതും ഓഗസ്റ്റ് 31 ആയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News