തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയേറ്റം നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് കോടതി. അതേസമയം, മുഖമന്ത്രി നേരിട്ടു ക്രമക്കേടു കാട്ടിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കാനായി അടുത്തമാസം 29ലേക്കു മാറ്റിവച്ചു.
ഫയലുകള്‍ പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തെങ്കിലും തരത്തില്‍ ക്രമക്കേട് കാട്ടിയെന്നതിന് പ്രത്യക്ഷമായ തെളിവില്ല. പാറ്റൂരില്‍ ഭൂമികൈയേറിയെന്നതു സത്യമാണ്. ചില പ്രശ്‌നങ്ങള്‍ ഫയലുകളില്‍ കാണാനുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജലവിഭവ, റെവന്യൂ, വിജിലന്‍സ് വകുപ്പുകള്‍ അറിയാതെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭൂമിയിടപാടിന് തീരുമാനമെടുത്തതെന്നായിരുന്നു വിഎസിന്റെ അഭിഭാഷകന്റെ വാദം. കേവലം സിവില്‍കേസാണെന്നായിരുന്നു വിജിലന്‍സ് അഭിഭാഷകന്റെ ഭാഗം. ആമിക്കസ് ക്യൂറി, അഭിഭാഷക കമ്മീഷന്‍ എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനാലാണ് കേസ് മാര്‍ച്ച് 29 ലേക്കു മാറ്റിവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here