പ്രവാസി വ്യവസായി ഡോ. സിദ്ധിഖ് അഹമ്മദിന് അന്താരാഷ്ട്ര പുരസ്‌കാരം

ക്വാലലംപൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരമെത്തി. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരമാണ് സിദ്ധിഖ് അഹമ്മദിനെ തേടിയെത്തിയത്. മാനവസേവാ രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മാര്‍ച്ച് രണ്ടിന് ക്വാലലംപൂരില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പിക്കും.

ബിസിനസ് മേഖലയില്‍ നവീനമായ ഒട്ടേറെ സംരംഭങ്ങള്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. ഒപ്പം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ഇവയെല്ലാം ജൂറി എടുത്തു പരാമര്‍ശിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് മേഖലയില്‍ ഇറാം ഗ്രൂപ്പ് രൂപം നല്‍കിയ ഇ. ടോയ്‌ലെറ്റ് ശുചിത്വപദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ നൈപുണ്യ വികസന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ സെക്രട്ടറിയും അന്താരാഷ്ട്ര ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി പദ്ധതി ഉപദേഷ്ടാവുമായ റോബര്‍ട്ട് ഡിക്‌സണ്‍ ഉക്രയിന്‍, മലേഷ്യന്‍ പ്രധാനമന്ത്രിക്കു കീഴിലെ നാഷണല്‍ ഇന്റഗ്രേഷന്‍ മതകാര്യ ഡയറക്ടര്‍ ചാന്‍ താസംഗ്, അന്താരാഷ്ട്ര ഇസ്ലാമിക് സര്‍വകലാശാലാ ഡയറക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബെര്‍ഗൂത്, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News