ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് സ്‌കോട്ട് കെല്ലിയുടെ മടക്കം; 340 ദിവസത്തിനിടെ കെല്ലി പകര്‍ത്തിയത് ഭൂമിയുടെ അതിമനോഹര ചിത്രങ്ങള്‍

ഏറ്റവും അധികം കാലത്തെ ബഹിരാകാശ വാസത്തിന് ശേഷം നാസയുടെ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ചൊവ്വാഴ്ചയാണ് സ്‌കോട്ട് കെല്ലിയുടെ മടക്കം. ജനിച്ച ഭൂമിയിലേക്ക് തിരികെയെത്തുന്ന നിമിഷങ്ങള്‍ക്കായി മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുകയാണ് സ്‌കോട്ട് കെല്ലി. അങ്ങ് അകലെ, ഭൂമിക്ക് പുറത്ത് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍.

2006 – 2007 വര്‍ഷ കാലത്ത് 215 ദിവസം രാജ്യാന്തര നിലയത്തില്‍ കഴിഞ്ഞ മിഖായേല്‍ ലോപസ് എന്ന ശാസ്ത്രജ്ഞന്റെ റെക്കോഡാണ് സ്‌കോട്ട് കെല്ലി മറികടന്നത്. ബഹിരാകാശത്തെ ദിനങ്ങള്‍ അനുസരിച്ച് 540 ദിവസങ്ങളാണ് സ്‌കോട്ട് കെല്ലി നിലയത്തില്‍ കഴിഞ്ഞത്. റഷ്യയുടെ അധീനതയില്‍ ഉണ്ടായിരുന്ന മിര്‍ സ്‌റ്റേഷനില്‍ 438 ദിവസം കഴിഞ്ഞ വലേരി പൊളികോവ് എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്റെ പേരിലുള്ള റെക്കോഡും തകര്‍ക്കപ്പെട്ടു. 1994- 1995 കാലഘട്ടത്തിലായിരുന്നു വലേരി പൊളികോിന്റെ നേട്ടം. നാല് തവണയാണ് ഇതുവരെ സ്‌കോട്ട് കെല്ലി ബഹിരാകാശത്തേക്ക് യാത് പോയത്.

രാജ്യാന്തര നിലയത്തില്‍ ഇരുന്ന് ഇതുവരെ സ്‌കോട്ട് കെല്ലി കണ്ടത് 10,944 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളുമാണ്. മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയിലാണ് നിലയം ഭൂമിയെ ചുറ്റുന്നത്. കെല്ലി നിലയത്തില്‍ കഴിഞ്ഞ സമയം കണക്കുകൂട്ടിയാല്‍ ഇതുവരെ 5,440 തവണ ബഹിരാകാശനിലയം ഭൂമിയെ ചുറ്റിക്കഴിഞ്ഞു.

പതിനാല് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്‍പ്പത്താറായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച് (143,846,525) മൈല്‍ ദൂരമാണ് കെല്ലി ഇതുവരെ യാത്ര ചെയ്ത ദൂരം. പരമാവധി 250 മൈല്‍ ദൂരമാണ് ഭൂമിയില്‍നിന്ന് ബഹിരാകാശ നിലയത്തിലേക്കുള്ള ദൂരം എന്നറിയുമ്പോഴാണ് കെല്ലി സഞ്ചരിച്ചുതീര്‍ത്ത ദൂരമെത്ര എന്ന് തിരിച്ചറിയപ്പെടുന്നത്.

ബഹിരാകാശ നിലയത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ജലത്തിന്റെ ഉപയോഗം. 850 ലിറ്റര്‍ ജലമാണ് സ്‌കോട്ട് കെല്ലി ഇതുവരെ പുനരുപയോഗിച്ചത്. സ്വന്തം മൂത്രവും വിയര്‍പ്പും തന്നെയാണ് പുനരുപയോഗ മാര്‍ഗ്ഗത്തിലൂടെ കെല്ലി ഉപയോഗിച്ചത്. ഭൂമിയില്‍നിന്നും ജലം അധികം കൊണ്ടുപോകാനാവില്ല എന്നതുകൊണ്ടുതന്നെയാണ് ഇത്തരം മാര്‍ഗ്ഗം അവലംബിച്ചത്. വിയര്‍പ്പിലൂടെയും മറ്റും പുറത്തുപോകുന്ന ജലം ശേഖരിച്ച് വീണ്ടും ഉപയോഗപ്രദം ആക്കാന്‍ കഴിയുന്ന ഉപകരണം ബഹിരാകാശ നിലയത്തിലുണ്ട്.

ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് ബഹിരാകാശത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂഗുരുത്വമില്ലാത്ത അവസ്ഥയിലേക്ക് എത്തുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാകും. മസിലുകള്‍ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടും. ഇതിന് ഭൂമിയില്‍നിന്ന് ഒരു ട്രെഡ് മില്‍ തന്നെ ബഹിരാകാശ് നിലയത്തില്‍ എത്തിച്ചു. വ്യായാമത്തിന്റെ ഭാഗമായി 648 മൈല്‍ ദൂരമാണ് ട്രൈഡ് മില്ലില്‍ കെല്ലി പിന്നിട്ടത്. ഏതാണ്ട് 700 മണിക്കൂറിലധികം സമയം.

400ലധികം പരീക്ഷണങ്ങളാണ് സ്‌കോട്ട് കെല്ലി ബഹിരാകാശത്ത് നടത്തിയത്. ഇതില്‍ ഏറ്റവും രസകരമായത് ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയ സൂര്യകാന്തിച്ചെടി ആയിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കെല്ലി നിരീക്ഷിച്ചു. ആരോഗ്യം, ജൈവശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായിരുന്നു പഠനം ഏറെയും. ഏറെ നാള്‍ ഭാരമില്ലാതിരുന്ന അവസ്ഥയെപ്പറ്റിയും നാസ പഠന വിധേയമാക്കും. കെല്ലി തിരിച്ചത്തിയ ശേഷമാകും ഇത്തരം പഠനത്തിന്റെ പൂര്‍ത്തീകരണം.

ബഹിരാകാശത്തേക്കുള്ള തന്റെ നാലാംവരവില്‍ സ്‌കോട്ട് കെല്ലി ട്വിറ്ററിലും സജീവമായി. ഭൂമിയുടെ വിവിധ മേഖലകളുടെ 713 ചിത്രങ്ങളാണ് കെല്ലി പകര്‍ത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യയുടെയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തി. വര്‍ണ്ണങ്ങളില്‍ വരച്ച മനോഹര ചിത്രങ്ങള്‍ പോലെയാണ് ഓരോ ബഹിരാകാശ ദൃശ്യങ്ങളും ഭൂമിയില്‍ ഇരുന്നവര്‍ കണ്ടത്. 9 ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണ് സ്‌കോട്ട് കെല്ലിയ്ക്ക് ട്വിറ്ററില്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പ്രതിദിനം രണ്ട് പോസ്റ്റുകള്‍ വീതമാണ് കെല്ലി നല്‍കിയത്. ഗൊറില്ലാ വേഷം ധരിച്ച കെല്ലിയുടെ ബഹിരാകാശത്തെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News