തൂണേരി കൊലപാതകം; ലീഗ് പ്രവര്‍ത്തകരായ പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കും; കേസില്‍ മൈനറടക്കം 18 പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് തൂണേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ സി.കെ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്നാരംഭിക്കും. മാറാട് പ്രത്യേക കോടതിയാണ് പ്രായപൂര്‍ത്തിയാവാത്തയാളടക്കം 18 പ്രതികളെ വിചാരണ ചെയ്യുക.

കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് നാദാപുരം സ്വദേശി ഷിബിനെ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം തൂണേരിയില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ഏപ്രില്‍ 18ന് കേസന്വേഷിച്ച്് കുറ്റ്യാടി സിഐ ദിനേശ് കോറോത്ത് കുറ്റപത്രം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൈനറടക്കം 18 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ച്ത്. ഇവര്‍ക്കെതിരെ 14,250 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

പ്രാധാന്യം കണക്കിലെടുത്ത് കേസ് പിന്നീട് അതിവേഗ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 18 പ്രതികളുടെ വിചാരണയാണ് മാറാട് പ്രത്യേക കോടതിയില്‍ ഇന്നാരംഭിക്കുക. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News