കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മന്ത്രി കെ.ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നിരിക്കെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തുടര്‍നടപടി അവസാനിപ്പിച്ചു കൂടെ എന്ന് ജസ്റ്റിസ് ജസ്റ്റിസ് ഉബൈദ് ആരാഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് കെ.ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here